Header Ads

HOW TO START A USED HOME APPLIANCES BUSINESS? ഉപയോഗിച്ച വീട്ടുപകരണങ്ങളുടെ കച്ചവടം

HOW TO START A USED HOME APPLIANCES BUSINESS? ഉപയോഗിച്ച വീട്ടുപകരണങ്ങളുടെ കച്ചവടം 

home-appliances


USED HOME APPLIANCES SHOP- ഉപയോഗിച്ച വീട്ടുപകരണങ്ങളുടെ  ഷോപ്


കേരളത്തിൽ നല്ല വിപണന സാധ്യതയുള്ള ഒരു മേഖലയാണ് ഉപയോഗിച്ച വീട്ടുപകരണങ്ങളുടെ ഷോപ്. ഉപയോഗിച്ച ഇരുചക്രവാഹനങ്ങൾ, നാലുചക്രവാഹനങ്ങൾ എന്നിവയുടെ ഷോപ്പുകൾ കൂണുകൾപോലെ പൊട്ടിമുളച്ചിട്ടുണ്ട് കേരളത്തിൽ. എല്ലാംതന്നെ നല്ല ലാഭത്തിൽ ഓടുകയും ചെയ്യുന്നുണ്ട്. എന്നാൽ ഉപയോഗിച്ച വീട്ടുപകരണങ്ങളുടെ ഷോപ് വിരളമാണ്. വീടുകളിലും, ഓഫീസുകളിലും മറ്റിടങ്ങളിലും ഉപയോഗിച്ചശേഷം മറിച്ചുവിൽക്കുന്ന ഒരുപാട് സാധനങ്ങളുണ്ട്. ടി വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, ഗ്രൈൻഡർ, സീലിംഗ് മെഷീൻ, മിക്സി, കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, ഫാനുകൾ, ഫ്രീസറുകൾ, ഗീസറുകൾ, മോട്ടോർ പമ്പുകൾ, സൈക്കിളുകൾ, കട്ടിൽ, കസേര മുതലായ ഫർണീച്ചറുകൾ എന്നുവേണ്ടാ എണ്ണിയാലൊടുങ്ങാത്ത സാധനങ്ങൾ ഇതുപോലെ മറിച്ചുവില്കാം

പുതിയത് വാങ്ങാൻ കഴിവില്ലാത്തവർക്കും, താത്കാലികമായി ആവശ്യമുള്ളവർക്കും ഇതുപോലുള്ള ഷോപ്പുകൾ ഒരു അനുഗ്രഹം തന്നെയാണ്. കൂടാതെ ഇത്തരം ഉപകരണങ്ങൾ താത്കാലിക ആവശ്യക്കാർക്ക് വാടകയ്ക്കു നൽകാനും സാധിക്കും. ടൗണുകളിൽ ഒരു ഷോപ് വാടകയ്‌ക്കെടുത്താൽ ഏതൊരാൾക്കും ഇത്തരമൊരു ഷോപ്പ് തുടങ്ങുവാൻ സാധിക്കും.


എങ്ങനെ പ്രവർത്തിക്കാം? HOW TO START IT?


ടൗണിൽ ഒരു ഷോപ്പ് വാടകയ്ക്ക് കണ്ടെത്തുക. പഴയ ഉപകരണങ്ങൾ എടുക്കും എന്നൊരു ബോർഡ് വയ്ക്കുക. പരസ്യവും നൽകാം. പഴയ ഉപകരണങ്ങൾ എക്സ്ചേഞ്ച് ചെയ്തുനൽകുന്ന സ്ഥാപനങ്ങളുമായി ധാരണയിലാകുക. ഈ സ്ഥാപനങ്ങൾവഴിയും നേരിട്ടും ഉത്പന്നങ്ങൾ ശേഖരിക്കുക. ആവശ്യമായ റിപ്പയറിങ് ജോലികൾ നടത്തിയെടുക്കുക. ഉത്തരവാദിത്വത്തോടെ വിപണനം ചെയ്യുക. ചില സാധനങ്ങൾക്കെങ്കിലും കുറച്ചുനാളത്തെ ഗ്യാരന്റി നൽകുവാൻ കഴിഞ്ഞാൽ കാര്യങ്ങൾ ഉഷാറാകും.

എങ്ങനെ വിപണി കണ്ടെത്താം? HOW TO MARKET IT?


ഉപയോഗിച്ചതും വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന അവസ്ഥയിലുള്ളതുമായ വീട്ടുപകരണങ്ങൾക്ക് ധാരാളം ആവശ്യക്കാരുണ്ട്. പുതിയ ഉൽപ്പന്നങ്ങളുടെ വിലയേക്കാൾ അറുപതും എഴുപതും ശതമാനം വില കുറച്ചു നൽകാൻ കഴിയും എന്നതിനാൽ കുറഞ്ഞ വരുമാനക്കാർക്കും, താത്കാലികമായി താമസിക്കേണ്ടിവരുന്നവർക്കും ആശ്രയിക്കാം. അവരെ കണ്ടെത്തി വിൽക്കുക. നിങ്ങളുടെ വിപണനവും പെരുമാറ്റവും ഹൃദ്യമായിരുന്നാൽ തീർച്ചയായും ആളുകൾ നിങ്ങളെത്തേടിവരും.


cycle-home-appliances


SMALL BUSINESS IDEAS WITHIN ONE LAKH RUPEES- START A USED HOME APPLIANCES BUSINESS IN YOUR TOWN - TO KNOW MORE CLICK HERE


ആവശ്യമായ സ്ഥിരനിക്ഷേപങ്ങൾ എന്തൊക്കെ ?


കെട്ടിടം - കുറഞ്ഞത് 200  ചതുരശ്ര അടി

മെഷിനറികൾ
ആവശ്യമില്ല, ഫർണിഷിങ് ടൂൾസ്, ഫർണീച്ചറുകൾ   - 20000 രൂപ

ആകെ - 20000 രൂപ


ആവർത്തന നിക്ഷേപം എന്തൊക്കെ ?  

  
ഗൃഹോപകരണങ്ങൾ ശേഖരിക്കുന്നതിന് നാല് 
ദിവസത്തേക്കുള്ള കരുതൽ   - 60000 രൂപ
10 ദിവസത്തേക്ക്  രണ്ടുപേർക്കു കൂലി - 400 x 2 x 10  - 8000 രൂപ
വൈദ്യതി, വാടക, തേയ്മാനം, പലിശ, കയറ്റിറക്കു കൂലി
സ്‌പെയറുകൾ എന്നിവ   - 10000 രൂപ

ആകെ - 78000 രൂപ

 
ആകെ നിക്ഷേപം


സ്ഥിരം - 20000 രൂപ
ആവർത്തനം - 78000 രൂപ

 
ആകെ - 98000 രൂപ


പ്രതിദിനം 22000 രൂപയുടെ ബിസിനസ് എന്നുകണക്കാക്കിയാൽ- 4 ദിവസത്തെ ലാഭം
88000 - 78000  = 10000 രൂപ

ഇരുപത്തഞ്ചു ദിവസത്തെ അറ്റാദായം- 2500 x 25    = 62500 രൂപ    

ഈ പോസ്റ്റിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ താഴെ കമെന്റ് ബോക്സിൽ കൊടുക്കുക. ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യണേ 

1 comment:

  1. Did you understand the language? or did you use translator for it?

    ReplyDelete

Powered by Blogger.