HOW TO START EVENT MANAGEMENT SERVICES? ഇവന്റ് മാനേജ്‌മന്റ് സ്റുഡന്റ്‌സിനുപോലും സാധിക്കും
HOW TO START EVENT MANAGEMENT SERVICES? ഇവന്റ് മാനേജ്‌മന്റ് സ്റുഡന്റ്‌സിനുപോലും സാധിക്കും
EVENT MANAGEMENT SERVICES -പാർട്ടി പ്ലാനിംഗ് സർവീസസ് - ഇവന്റ് മാനേജ്മെന്റ്
ഇവന്റ്
മാനേജ്മെന്റുകൾ കേരളത്തിൽ ഇന്ന് സര്വസാധാരണമായിക്കഴിഞ്ഞിരിക്കുന്നു. ഈ ഇവന്റ്
മാനേജ്മെന്റിന്റെ പ്രാരംഭവും ലളിതവുമായ രൂപമാണ് പാർട്ടി പ്ലാനിങ്.
മുതൽമുടക്കില്ലാതെ ഏറ്റെടുത്തുചെയ്യാൻ പറ്റുന്ന ഒരു ബിസിനസ്സാണ് പാർട്ടി പ്ലാനിംഗ്
സെർവിസ്സ്. കല്യാണാഘോഷങ്ങൾ, ജന്മദിന പാർട്ടികൾ ,
അവാർഡ് പ്രോഗ്രാമുകൾ,
കൾച്ചറൽ പ്രോഗ്രാമുകൾ,
സെമിനാറുകൾ , വർക്ക്ഷോപ്പുകൾ,
സിമ്പോസിയങ്ങൾ, മരണാനന്തരചടങ്ങുകൾ അങ്ങനെ ചെറുതും
വലുതുമായ എന്തും ഏറ്റെടുത്തു നടത്തിക്കൊടുക്കുകയാണ് പരിപാടി.
യുവതീ-യുവാക്കൾക്ക്
സധൈര്യം ഏറ്റെടുത്തു നടത്താവുന്ന ഒരു സിമ്പിൾ ബിസിനസ് ആശയം.
പഠിച്ചുകൊണ്ടിരിക്കുന്നവർക്കും ഒരുകൈ നോക്കാവുന്നതാണ്. പാർട്ട് ടൈമായും ഫുൾ
ടൈമായും ചെയ്യാം. പാർട്ടികൾ മിക്കവാറും വൈകുന്നേരങ്ങളിലോ, രാത്രികളിലോ ആയതിനാൽ വിദ്യാർത്ഥികൾക്ക്
പഠനവും മുടങ്ങില്ല.
എങ്ങനെ
പ്രവർത്തിക്കാം? HOW TO START EVENT MANAGEMENT SERVICES?
നമ്മുടെ
പ്രദേശത്ത് നടക്കാനിടയുള്ള പാർട്ടി പരിപാടികൾ മുൻകൂട്ടി അറിയാൻ കഴിയണം.
നേരിട്ടുപോയി ഓർഡർ ക്യാൻവാസ് ചെയ്യാം. ഇതൊരു തുടക്കം. പിന്നീട് ടൗണിൽ ഒരു ഓഫീസ്
വാടകയ്‌ക്കെടുത്ത് മതിയായ പരസ്യവും നൽകിയാൽ ഓർഡറുകൾ താനേ വന്നുകൊള്ളും. ഓരോ
പ്രോഗ്രാമിനും ആവശ്യമുള്ളത് മനസ്സിലാക്കി അറേഞ്ച് ചെയ്തുനൽകണം. ഭക്ഷണം,
മൈക്ക്, പ്രസീഡിയം. പോഡിയം,
പ്രൊജക്ടർ, ലാപ്ടോപ്പ്, സ്റ്റേജ്, മണ്ഡപം, ഡ്രിങ്ക്സ്, ഡ്രസ്സ്കോഡ്, ക്ഷണം, അങ്ങനെ ആ പ്രോഗ്രാമുമായി ബന്ധപ്പെട്ട
എല്ലാം ചെയ്യണം. ഇത്തരം സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ കണ്ടെത്തി ബുക്ക് ചെയ്തു
നൽകുകയാണ് വേണ്ടത്.
എന്താണ്
വിപണി?HOW TO MARKET EVENT MANAGEMENT SERVICES?
ലോകം
മുഴുവൻ വിപണി. സംരംഭത്തിന്റെ തുടക്കത്തിൽ കസ്റ്റമേഴ്‌സിനെ കണ്ടെത്തേണ്ടിവരും.
തുടർന്ന് മതിയായ പ്രചാരണം നല്കിക്കഴിഞ്ഞാൽ ആളുകൾ തനിയെ വന്നുകൊള്ളും. ഒരു
വെബ്സൈറ്റ് ഉണ്ടാക്കി ഓൺലൈൻ ബുക്കിങ്ങും ഏറ്റെടുക്കാം.
ആവശ്യമായ
സ്ഥിരനിക്ഷേപങ്ങൾ എന്തൊക്കെ ?
ഓഫീസ്
കെട്ടിടം - കുറഞ്ഞത് 100 ചതുരശ്ര അടി
മെഷിനറികൾ
ലാപ്ടോപ്പ്
നെറ്റ് കണക്ഷൻ ഉൾപ്പടെ, പ്രിൻറർ - 40000 രൂപ
ഫർണീച്ചർ,
അനുബന്ധ ഉപകരണങ്ങൾ - 10000 രൂപ
ആകെ - 50000 രൂപ
ആവർത്തന നിക്ഷേപം എന്തൊക്കെ ?
രണ്ടുപേർക്ക്
ഒരുമാസത്തെ വേതനം - 40000 രൂപ
ഒരുമാസത്തെ
ഭരണപരമായ ചെലവുകൾ - 10000 രൂപ
ആകെ - 50000 രൂപ
ആകെ നിക്ഷേപം
സ്ഥിരം
- 50000 രൂപ
ആവർത്തനം
- 50000 രൂപ
ആകെ - 100000 രൂപ
പ്രതിമാസ സമ്പാദ്യം
മാസത്തിൽ
4 പാർട്ടികളിൽനിന്നു ലഭിക്കാവുന്ന
കമ്മീഷൻ - 80000 രൂപ
പ്രതിമാസ അറ്റാദായം - 80000 - 50000 = 30000 രൂപ
ഈ പോസ്റ്റിലെ വിവരങ്ങൾ ഇഷ്ടപ്പെട്ടെങ്കിൽ താഴെ കമെന്റ് ബോക്സിൽ രേഖപ്പെടുത്തുക. കൂടാതെ ഷെയർ ചെയ്യണേ
No comments: