Header Ads

COOKING GAMES|READY TO COOK VEGETABLE PACKETS|101ചെറുകിട തൊഴിൽ ബിസിനസ്സ് ആശയങ്ങൾ

COOKING GAMES|READY TO COOK VEGETABLE PACKETS|101ചെറുകിട തൊഴിൽ ബിസിനസ്സ് ആശയങ്ങൾ 


ready-to-cook-vegetables-101-small-business-ideas-kerala


CLEANED VEGETABLE PACKETS - COOKING GAMES- READY TO COOK - ക്ലീൻ ചെയ്ത പച്ചക്കറി പാക്കറ്റുകൾ


പച്ചക്കറികൾ ക്ലീൻ ചെയ്തു പായ്‌ക്കറ്റിലാക്കി വിറ്റാലോ? പച്ചക്കറികൾ ക്ലീൻ ചെയ്തത് അരിഞ്ഞു പായ്‌ക്കറ്റിലാക്കി വിൽക്കുന്നത് നല്ലൊരു ലഘുസംരംഭമാണ്. പച്ചക്കറികൾ പ്രത്യേകിച്ച് ചക്ക, കൂർക്ക, ചേമ്പ് മുതലായവ ക്ലീൻ ചെയ്തു കറിവയ്ക്കുക വളരെ ശ്രമകരമായ പണിയാണ്. പുറത്തു ജോലിക്കുപോകുന്ന വീട്ടമ്മമാർക്ക് വിതരണം പണികൾ ചെയ്യുവാൻ സമയം ലഭിക്കാറില്ല. അവർക്ക് ക്ലീൻ ചെയ്ത പച്ചക്കറികൾ അരിഞ്ഞു പായ്‌ക്കറ്റിലാക്കി എത്തിച്ചുകൊടുത്താലോ? യാതൊരു സാങ്കേതികവിദ്യയും ആവശ്യമില്ലാത്ത, വീട്ടമ്മമാർക്ക് ശോഭിക്കുവാനാകുന്ന ഒരു സംരംഭമാണിത്. ചക്കക്കുരുപോലുള്ളവ ക്ലീൻ ചെയ്ത് പായ്‌ക്കറ്റിലാക്കിയാൽ എടുത്തു വിൽക്കുവാൻ സൂപ്പർ മാർക്കറ്റുകൾ തയ്യാറാകും. സൂപ്പർ മാർകെട്ടുകൾക്ക് ഇതൊന്നും സുലഭമായി ലഭിക്കാറില്ല. കാപ്പ, അച്ചിങ്ങ(പയർ) മുതലായവയും ഇത്തരത്തിൽ ചെയ്യാവുന്നതാണ്.
കേരളത്തിൽ ഇത്തരം സംരംഭങ്ങൾ സുലഭമായിട്ടില്ല എന്നുള്ളത്കൊണ്ട് നല്ല സാധ്യതയുണ്ട്.



നിർമ്മാണരീതി | PRODUCTION


കൂർക്ക, ചക്ക, ചേമ്പ്, പയർ, കപ്പ എന്നിവ നേരിട്ട് കർഷകരിൽനിന്ന് വാങ്ങിക്കുകയോ മൊത്തവിതരണക്കാരിൽനിന്നു ശേഖരിക്കുകയോ ചെയ്യുക. നേരിട്ട് വാങ്ങിയാൽ കുറഞ്ഞവിലയ്ക്ക് ലഭിക്കും. ഫ്രഷ് ആയിരിക്കണം. അവ നന്നായി ക്ലീൻ ചെയ്ത് മണ്ണും, അഴുക്കും എല്ലാം കളഞ്ഞു നല്ലവെള്ളത്തിൽ കഴുകി തോരാൻ വയ്ക്കുക. ശേഷം കറികൾക്കനുസൃതമായി മുറിക്കുക. നല്ല പോളിത്തീൻ കവറിൽ പാക്ക് ചെയ്ത് ലേബലൊട്ടിച്ചു വിതരണത്തിനെത്തിക്കുക. പായ്ക്കിങ് ആകർഷകമാക്കാൻ ശ്രദ്ധിക്കുക. ചക്കയുടെ ചുള വേറെയും ചക്കക്കുരു ചുരണ്ടി വേറെയും പായ്ക്ക് ചെയ്യാം .


വിപണരീതി | DISTRIBUTION


പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കെട്ടുകൾ, പലചരക്കുകടകൾ, ബേക്കറികൾ എന്നിവയിൽ നല്ലരീതിയിൽ വിറ്റുപോകും. അതാതു ദിവസം വിളിക്കാവുന്ന മാത്രമേ ഉണ്ടാക്കാവൂ. പത്തോ പതിനഞ്ചോ ദിവസങ്ങൾകൊണ്ട് പ്രതിദിനം വിൽക്കാവുന്നതിന്റെ അളവ് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. വീടുകളിൽ നേരിട്ടും വിപണനം സാധ്യമാണ്. നല്ലൊരു ഭാവിയുള്ള സംരംഭമാണിതെന്നു നിസ്സംശയം പറയാം


ready-to-cook-vegetables-cooking-games-kerala


ആവശ്യമായ സ്ഥിരനിക്ഷേപങ്ങൾ എന്തൊക്കെ ? | INVESTMENT


കെട്ടിടം - കുറഞ്ഞത് 100 ചതുരശ്ര അടി

മെഷിനറി
കവർ സീലിംഗ് മെഷീൻ   - 3000 രൂപ
ഇലക്ട്രോണിക് വെയിങ് മെഷീൻ   - 3500 രൂപ
കത്തി, മറ്റുപകരണങ്ങൾ - 500 രൂപ

ആകെ - 7000 രൂപ

ആവർത്തന നിക്ഷേപങ്ങൾ എന്തൊക്കെ ? | REPEATED INVESTMENT


പത്തുദിവസത്തേക്ക് ചക്ക 50 എണ്ണം 70 രൂപ നിരക്കിൽ  - 3500 രൂപ
പച്ചക്കറികൾ 1000 കിലോഗ്രാം 30 രൂപ നിരക്കിൽ -30000  രൂപ
10 ദിവസത്തേക്ക് കൂലി 400 x 10 x 2   - 8000 രൂപ
പായ്ക്കിങ് സാമഗ്രികൾ - 2000 രൂപ
പലിശ, തേയ്മാനം, ഗതാഗതം - 1000 രൂപ

ആകെ - 44500  രൂപ

ആകെ നിക്ഷേപം | TOTAL INVESTMENT

സ്ഥിരം - 7000 രൂപ
ആവർത്തനം - 44500 രൂപ

ആകെ – 51500 രൂപ

പ്രതിമാസ വിറ്റുവരവും ലാഭവും |MONTHLY SALES AND INCOME

ചക്ക, ചക്കക്കുരു, മറ്റു പച്ചക്കറികൾ 900 കിലോഗ്രാം
65 രൂപ നിരക്കിൽ -      58500  രൂപ
10 ദിവസത്തെ  അറ്റാദായം - 58500- 44500 = 14000 രൂപ

പ്രതിമാസം ലഭിക്കാവുന്ന അറ്റാദായം - 1400 x 25 ദിവസം - 35000 രൂപ 

101 ചെറുകിട തൊഴിൽ ബിസിനസ്സ് ആശയങ്ങൾ വഴി ഓരോ ആഴ്ചയിലും പുതിയ പുതിയ ബിസിനസ്സ് ആശയങ്ങൾ നിങ്ങൾക്കുമുന്നിൽ എത്തിക്കുന്നു.

നിങ്ങൾക്ക് ഈ പോസ്റ്റ് ഇഷ്ടപ്പെട്ടെങ്കിൽ താഴെ കമെന്റ് ബോക്സിൽ എഴുതാം. തിരുത്തലുകളുണ്ടെങ്കിൽ അതുമാവാം. ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യണം 



1 comment:

  1. എന്തെങ്കിലും ലൈസൻസ് എടുക്കെണ്ടത് ഉണ്ടോ

    ReplyDelete

Powered by Blogger.