PAROTTA MAKING AND MARKETING വ്യാവസായികാടിസ്ഥാനത്തിൽ പെറോട്ട ഉണ്ടാക്കിവിൽക്കാം
PAROTTA MAKING AND MARKETING വ്യാവസായികാടിസ്ഥാനത്തിൽ പെറോട്ട ഉണ്ടാക്കിവിൽക്കാം
POROTTA MAKING AND MARKETING പൊറോട്ട ഉണ്ടാക്കി വില്ക്കാം
പൊറോട്ട
മൈദാ കൊണ്ടുണ്ടാക്കുന്ന ഭക്ഷ്യവസ്തുവാണ്. മൈദാ ആരോഗ്യത്തിനു ഹാനികരവും. എങ്കിലും
പൊതുവിപണിയിൽ ഇത്തരം ഉത്പന്നങ്ങൾ വളരെവേഗം വിട്ടുപോകുന്നുണ്ട്. മൈദയിൽ ഗോതമ്പ്
കലർത്തിയും പൊറോട്ട ഉണ്ടാക്കാം. കേരളത്തിൽ എൺപത് ശതമാനം ആളുകളും പൊറോട്ട
ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ് എന്നതുതന്നെ ഇതിന്റെ വിപണിയെക്കുറിച്ചുള്ള ആശങ്കകൾ
ഇല്ലാതാക്കുന്നു. കൂടാതെ നിലവിലുള്ള ഹോട്ടലുകളിൽ തൊഴിലാളികൾ കുറവാണ്. ഇനി അഥവാ
ഉണ്ടെങ്കിൽത്തന്നെ പൊറോട്ട ഉണ്ടാക്കിയെടുക്കുന്നത് ശ്രമകരമായ പണിയായതിനാൽ പലരും
ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. രണ്ടോ മൂന്നോ മണിക്കൂർ ഇടവിട്ട് ചൂടുപൊറോട്ട
ഉണ്ടാക്കി വിപണിയിൽ എത്തിച്ചുകൊണ്ടിരിക്കുന്ന ധാരാളം ചെറുസംരംഭങ്ങൾ ഇപ്പോൾത്തന്നെ
കേരളത്തിൽ നിലവിലുണ്ട്. വലിയ സാങ്കേതികപ്രശ്നങ്ങൾ ഒന്നുമില്ല. കൂടാതെ
ഒന്നുരണ്ടുപേർക്ക് തൊഴിൽ നൽകുവാനും സാധിക്കും.
100 വിപണന സാധ്യത കൂടിയ ബിസിനസ് ആശയങ്ങൾ ഇവിടെക്കാണാം
നല്ല
ഗുണമേന്മയും സമയനിഷ്ഠയും ഉണ്ടെങ്കിൽ തീർച്ചയായും വിജയിക്കാൻ സാധിക്കുന്ന നല്ല ഒരു
ലഘുസംരംഭമാണ് പൊറോട്ട വിപണനം.
HOW TO MAKE PAROTTA? പൊറോട്ട
ഉണ്ടാക്കുന്നതെങ്ങനെ?
അറിയാവുന്നവർക്ക്
വളരെ ലളിതമാണ്. മൈദ (നിശ്ചിതശതമാനം ഗോതമ്പുപൊടി കലർത്തിയത് ), ഉപ്പ്, എണ്ണ. മുട്ട, വെള്ളം എന്നിവ ചേർത്ത് നന്നായി
കുഴച്ചെടുക്കുന്നു. രണ്ടാംഘട്ടത്തിൽ മൈദാ മിക്സ്ചർ മെഷീൻ ഉപയോഗിക്കാം. കുഴച്ചുവച്ച
മാവ്, രണ്ടുമണിക്കൂറിനുശേഷം, ഉരുളയാക്കി, അടിച്ചുപരത്തി ചൂടുള്ള കല്ലിൽ
ചുട്ടെടുക്കുന്നു.
ചൂടാറുംമുമ്പ് വിപണിയിലെത്തിക്കുന്നു. (ആദ്യംതന്നെ പൊറോട്ട
ഉണ്ടാക്കാൻ അറിയാവുന്ന ഒരു സഹായി ഉണ്ടായിരിക്കുന്നത് അഭികാമ്യം)
HOW TO MARKET PAROTTA? പൊറോട്ടയുടെ വിപണി
പൊറോട്ട
എവിടെയും വിൽക്കാം, റെസ്റ്റോറന്റുകൾ, ബേക്കറികൾ, ഹോട്ടലുകൾ, ബാറുകൾ, കാന്റീനുകൾ, കാറ്ററിംഗ് സർവിസുകൾ, കാപ്പിക്കടകൾ, കറിക്കടകൾ എന്നുവേണ്ട എവിടെയും
വിൽക്കാം. തൊഴിലാളികളുടെ പണിസ്ഥലങ്ങൾ, വീടുകൾ, എന്നിവിടങ്ങളിൽനിന്ന്
നേരിട്ടുള്ള ഓർഡറുകളും ലഭിക്കും.
ആവശ്യമായ
സ്ഥിരനിക്ഷേപങ്ങൾ എന്തൊക്കെ ?
കെട്ടിടം
- കുറഞ്ഞത് 150 ചതുരശ്ര അടി
മെഷിനറികൾ
മൈദാ
മിക്സിങ് മെഷീൻ - 40000 രൂപ
കല്ല്, അടുപ്പ് മുതലായവ - 15000 രൂപ
ആകെ - 55000 രൂപ
ആവർത്തന നിക്ഷേപം എന്തൊക്കെ ?
10 ദിവസത്തേക്ക് ആവശ്യമായ മൈദ
പ്രതിദിനം 100 കിലോ വീതം
30 രൂപ നിരക്കിൽ - 30000 രൂപ
രണ്ടുപേർക്കു
കൂലി - 400 x
2 x 10 - 8000 രൂപ
മുട്ട, എണ്ണ, ഉപ്പ്, മറ്റു സാമഗ്രികൾ - 3000 രൂപ
പലിശ, തേയ്മാനം, ഗതാഗതം - 4000 രൂപ
ആകെ
- 45000 രൂപ
ആകെ നിക്ഷേപം
സ്ഥിരം
- 55000 രൂപ
ആവർത്തനം
- 45000 രൂപ\
ആകെ
- 100000 രൂപ
പ്രതിമാസ വിറ്റുവരവും ലാഭവും
2000 പൊറോട്ട പ്രതിദിനം 4 രൂപ നിരക്കിൽ
വിൽക്കുമ്പോൾ
പത്തുദിവസത്തെ വിറ്റുവരവ് - 80000 രൂപ
പത്തുദിവസത്തെ
അറ്റാദായം- 80000
- 45000 = 35000
രൂപ
പ്രതിമാസ
അറ്റാദായം - 3500 x 25 = 87500 രൂപ
HOW TO MAKE PAROTTA?
പെറോട്ട വീട്ടിൽ എങ്ങനെയുണ്ടാക്കാം ? വ്യാവസായികാടിസ്ഥാനത്തിൽ പെറോട്ട എങ്ങനെയുണ്ടാക്കാം? ഒരു വീഡിയോ ഷെയർ ചെയ്യുന്നു. കണ്ടുനോക്കു.
കടപ്പാട് : ഐശ്വര്യ വിഘ്നേഷ്
ഈ പോസ്റ്റിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ താഴെ കമെന്റ് ബോക്സിൽ കൊടുക്കുക. ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യണേ
No comments: