Header Ads

HOW TO START ROASTED CASHEW NUT BUSINESS IN KERALA? റോസ്‌റ്റഡ്‌ കാഷ്യൂ നട്ട്സ് നല്ലൊരു വരുമാനമാർഗ്ഗം

HOW TO START ROASTED CASHEW NUT BUSINESS IN KERALA? റോസ്‌റ്റഡ്‌ കാഷ്യൂ നട്ട്സ് നല്ലൊരു വരുമാനമാർഗ്ഗം 



cashew-nuts


ROASTED CASHEW - റോസ്‌റ്റഡ്‌ കാഷ്യൂ

നമ്മുടെ നാട്ടിൽ കശുവണ്ടിപ്പരിപ്പ് സുലഭമാണ്. അതുവാങ്ങി റോസ്‌റ്റ്ചെയ്ത് പാക്കറ്റുകളിലാക്കി വില്കുക എന്നുള്ളത് വളരെ എളുപ്പത്തിൽ ചെയ്യാന്കഴിയുന്ന ഒരു ലഘുസംരംഭമാണ്. കവറുകൾ ആകർഷകമായിരിക്കണം എന്നുമാത്രം. കശുവണ്ടി സംസ്കരിച്ചെടുക്കുന്ന ഒട്ടനവധി ചെറുതും വലുതുമായ സംരംഭങ്ങൾ നമ്മുടെനാട്ടിൽ സുലഭമാണ്.അവിടെനിന്നു ലാഭത്തിൽവാങ്ങി റോസ്റ്റുചെയ്തു ഫ്ലേവറുകൾ ചേർത്ത് വില്കാവുന്നതാണ്. ഫ്ലേവർ വറുക്കുന്നതിനുമുന്പ് എണ്ണയിൽ ചേർക്കുകയോ, വറുത്തതിനുശേഷം സ്പ്രേ ചെയ്യുകയോ ചെയ്യാം. തക്കാളി, ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി എന്നീ ഫ്ലേവറുകൾ ചേർക്കുമ്പോൾ ഗുണം വർധിക്കുകയും ചെയ്യും.

മുതല്മുടക്ക്‌ കുറഞ്ഞ 100 ബിസിനെസ്സ് സംരംഭങ്ങൾ 


ഇങ്ങിനെചെയ്യുന്നതിനു വലിയ സാങ്കേതിക പ്രശ്നങ്ങൾ ഒന്നുംതന്നെയില്ല. ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾക്ക് വളരെവലിയ വിപണി കേരളത്തിൽത്തന്നെയുണ്ട്. ഇത്തരം ലഘുസംരംഭങ്ങൾ ഫുൾ ടൈമായോ പാർട്ട് ടൈമായോ വീട്ടിൽത്തന്നെ ചെയ്യാവുന്നതാണ് എന്നതാണിതിന്റെ പ്രത്യേകത.

 
റോസ്‌റ്റഡ്‌ കാഷ്യുവിന്റെ നിർമ്മാണം HOW TO MAKE ROASTED CASHWEW NUT?


വളരെ ലളിതം. കശുവണ്ടി സംസ്കരണ സംരംഭങ്ങളിൽനിന്നു കശുവണ്ടിപ്പരിപ്പ് വാങ്ങുന്നു. നന്നായി ക്‌ളീൻ ചെയ്തതിനുശേഷം റോസ്റ്റ് ചെയ്യുന്നു. എണ്ണ ഉപയോഗിച്ചും അല്ലാതെയും റോസ്റ്റ് ചെയ്യാം. ആവശ്യത്തിന് ഫ്ലേവറുകൾ (മുകളിൽപ്പറഞ്ഞവ) ചേർക്കുന്നു. ഉപ്പ് ആവശ്യത്തിന് ചേർക്കണം. പ്രിസർവേറ്റിവ്‌സ് കളർ എന്നിവ ചേർക്കരുത്. ഗുണം കുറയും. റോസ്റ്റ് ചെയ്ത കശുവണ്ടിപ്പരിപ്പ് ചൂടാറിയശേഷം പായ്ക്ക് ചെയ്യാം. മാർകെറ്റിൽ വിവിധ അളവിലുള്ള കണ്ടെയ്നറുകളും, കവറുകളും സുലഭമാണ്. കൂടാതെ നിങ്ങളുടെ പ്രോഡക്റ്റ് ഡീറ്റെയിൽസ് അടങ്ങിയ സ്റ്റിക്കർ ഉണ്ടാക്കി അതിൽ ഒട്ടിക്കാം.


roashed-cashew-nuts



വിപണി കണ്ടെത്തൽ WHERE TO SELL?


റോസ്റ്റേഡ് കാഷ്യൂ എവിടെയും വില്ക്കാം. സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ, പലചരക്ക് കടകൾ, ഹോട്ടലുകൾ, മദ്യശാലകൾ എന്നിവിടങ്ങളിൽ വളരെ എളുപ്പത്തിൽ വിറ്റുപോകും. കേരളത്തിൽ വിപണനം പച്ചപിടിച്ചാൽ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാം. മൊത്തവിതരണക്കാരെയും സമീപിക്കാം. വളരെ നല്ല വിപണിയുള്ള ഉൽപ്പന്നമാണ്.

 
ആവശ്യമായ സ്ഥിരനിക്ഷേപങ്ങൾ എന്തൊക്കെ ?

കെട്ടിടം - കുറഞ്ഞത് 200 ചതുരശ്ര അടി
മെഷിനറി
ഫ്രയിങ്ങ് പാൻ, പാത്രങ്ങൾ, ഉപകരണങ്ങൾ  - 20000 രൂപ
വെയിങ് ബാലൻസ്, സീലിംഗ് മെഷീൻ, ഫർണീച്ചറുകൾ  - 12000 രൂപ

ആകെ - 32000 രൂപ

ആവർത്തന നിക്ഷേപം എന്തൊക്കെ ?        


10 ദിവസത്തേക്ക് ആവശ്യമായ കശുവണ്ടി 8 കിലോ വീതം
700 രൂപ നിരക്കിൽ  - 56000 രൂപ
രണ്ടുപേർക്കു കൂലി - 400 x 2 x 10  - 8000 രൂപ
റിഫൈൻഡ് ഓയിൽ  - 3000 രൂപ
ഫ്ലേവറുകൾ  - 2000 രൂപ
പായ്ക്കിങ് സാമഗ്രികൾ - 2000 രൂപ
വാടക, പലിശ, തേയ്മാനം, ഗതാഗതം - 2000 രൂപ

ആകെ - 73000 രൂപ

ആകെ നിക്ഷേപം

സ്ഥിരം - 32000 രൂപ
ആവർത്തനം - 73000 രൂപ

ആകെ - 105000 രൂപ

പ്രതിമാസ വിറ്റുവരവും ലാഭവും

90 കിലോഗ്രാം 1100 രൂപ നിരക്കിൽ
വിൽക്കുമ്പോൾ പത്തുദിവസത്തെ വരുമാനം - 99000 രൂപ

പത്തുദിവസത്തെ അറ്റാദായം- 99000 - 73000 = 26000 രൂപ   

 
പ്രതിമാസ അറ്റാദായം - 2600 x 25 = 65000  രൂപ

(വിപണിയുടെ ചാഞ്ചാട്ടമനുസരിച്ച് അസംസ്കൃത വസ്തുക്കളിലും, പണിക്കൂലികളിലും നേരിയ വ്യത്യാസം അനുഭവപ്പെടാം.)

CASHEW NUTS WHOLESALE IN KERALA

(പോസ്റ്റുകളെക്കുറിച്ചുള്ള അഭിപ്രായങ്ങളും സംശയങ്ങളും ചുവടെയുള്ള കമന്റ് ബോക്സിൽ മാത്രം കുറിക്കുക. ഈ പോസ്റ്റ് ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യാം)

No comments:

Powered by Blogger.