Header Ads

HERBAL SOAP MAKING AND MARKETING ഹെർബൽ സോപ്പ് നിർമ്മാണവും വിപണനവും

HERBAL SOAP MAKING AND MARKETING ഹെർബൽ സോപ്പ് നിർമ്മാണവും വിപണനവും 


herbal-soaps



കുളിക്കാൻ സോപ്പ് വേണം അതില്ലാതെ മനുഷ്യന് ജീവിക്കുവാൻ കഴിയുകയില്ല. സോപ്പുകൾ പലതരത്തിലും ഭാവത്തിലും നിരത്തിലുമുള്ളത് വിപണിയിൽ ധാരാളമുണ്ട്. എന്നാൽ 70 ശതമാനത്തിനു മുകളിൽ TFM (ടോട്ടൽ ഫാറ്റി മാറ്റ്) ഉള്ള സോപ്പുകൾ വിരളമാണ്. സൗന്ദര്യവും ആരോഗ്യവും ഏറെ ശ്രദ്ധിക്കുന്ന മലയാളികൾക്ക് ഹെർബൽ സോപ്പുകൾ അത്യാവശ്യ ഘടകമാണ്. സ്വദേശത്തും വിദേശത്തും ഒരുപോലെ ശോഭിക്കാവുന്ന ഒരു ബിസിനസ് ആണിത്.

സാധാരണ കമ്പനികൾ നമ്മളെ പറഞ്ഞുപറ്റിച്ചിട്ട് ഉപയോഗിക്കുന്ന തരംതാണ ഫില്ലറുകൾക്കുപകരം  ഹെർബൽ പൗഡറുകൾ ഉപയോഗിച്ചുണ്ടാക്കുന്ന ഇത്തരം സോപ്പുകൾ ഗുണമേന്മ എറിയതാണ്. ഇത്തരം സോപ്പുകൾക്ക് ആവശ്യക്കാർ വളരെയേറെയാണെന്നുള്ളത് ഈ ബിസിനസ്സിന്റെ ഒരു പ്രത്യേകതയാണ്. ചെറുപ്പക്കാരുടെയും കുട്ടികളുടെയും ഇടയിൽ ഇതിനു പ്രചാരം ഏറിവരുന്നതും സ്വാഗതാർഹമാണ്.


സാധാരണ സോപ്പുകളെക്കാൾ വില അല്പം കൂടും പക്ഷേ ഗുണമേന്മ നോക്കുമ്പോൾ അതൊട്ടും കൂടുതലല്ലതാനും. ഹെർബൽ സോപ്പുകൾ മികച്ച ആരോഗ്യം പ്രദാനം ചെയ്യുന്നവയാണ് എന്നതിനാൽ വിപണിയിൽ ശോഭിക്കാനാവും.

100 ചെറുകിട ബിസിനെസ്സ് ആശയങ്ങൾ 


ആർക്കും ഹെർബൽ സോപ്പുകളുടെ നിർമ്മാണത്തിലേക്കു കടക്കാം, പ്രത്യേകിച്ച് വീട്ടമ്മമാർക്ക് വളരെ കുറഞ്ഞ മുതൽമുടക്കിൽ ചെയ്യാവുന്ന ഒരു ബിസിനസ് ആണിത്. ഇതിനുള്ള അസംസ്കൃതവസ്തുക്കളെല്ലാംതന്നെ പ്രാദേശികമായി ഇന്ന് ലഭിക്കുന്നുണ്ട്. ശുദ്ധമായ വെളിച്ചെണ്ണയിൽ നിർമ്മിക്കുന്ന ഇത്തരം ഹെർബൽ സോപ്പുകൾക്ക് ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകളെപ്പോലും ഉണ്ടാക്കുവാനുള്ള കഴിവുണ്ട് എന്നുള്ളത് ഇതിന്റെ മേന്മ തന്നെയാണ്.

എങ്ങനെ ഹെർബൽ പ്പ്സോ നിർമ്മിക്കാം ? HOW TO MAKE HERBAL SOAPS?

അലൂമിനിയം അല്ലാത്ത പത്രങ്ങളിൽ കാസ്റ്റിക് സോഡാ അളവിന്റെ രണ്ടര ഇരട്ടി വെള്ളത്തിൽ മിക്സ് ചെയ്യുക.

ഈ ലായനി മൂന്നുമണിക്കൂർ തണുക്കാൻ അനുവദിക്കുക.

മറ്റൊരു പാത്രത്തിൽ ഹെർബൽ പൌഡർ വെളിച്ചെണ്ണയുമായി മിക്സ് ചെയ്യുക.

പ്രധാനപ്പെട്ട ഹെർബൽ പൗഡറുകൾ - രാമച്ചം, കച്ചോലം, തുളസി, വേപ്പ്, ആര്യവേപ്പ്, കടലമാവ്, കളിമണ്ണ് - ഇവ ഒറ്റയ്ക്കോ ഒന്നുരണ്ടിന്റെ മിശ്രിതമായോ വിവിധ അളവുകളിൽ ചേർക്കുന്നു.

അളവ് എന്ന് പറയുമ്പോൾ കാസ്റ്റിക് സോഡയുടെ അത്രയും അളവിൽത്തന്നെ ഹെർബൽ പൗഡറുകളും ചേർക്കണം. വെളിച്ചെണ്ണ അഞ്ചിരട്ടി ചേർക്കണം.

അതിനുശേഷം രണ്ടുലായനികളും ചേർത്ത് ഏകദേശം ഇരുപത് മിനിറ്റോളം ഇളക്കുക.

അതിനുശേഷം കളർ, പെർഫ്യൂം എന്നിവചേർത്ത് വീണ്ടും ഇളക്കുക.

ഇനി ഈ ലായനി അച്ചുകളിൽ നിറയ്ക്കുന്നു. (വിവിധ അളവുകളിലുള്ള അച്ചുകൾ കാസ്റ്റിക് സോഡാ വാങ്ങുന്ന കടയിൽത്തന്നെ ലഭ്യമായിരിക്കും), കൂടാതെ ഒഴിച്ചുവയ്ക്കാനുള്ള ട്രേകളും കരുതുക.

മൂന്നുമണിക്കൂർ കഴിയുമ്പോൾ സോപ്പ് അച്ചുകളിൽ നിന്ന് വേർപെടുത്താം

വേർപെടുത്തിയ സോപ്പുകൾ ഒരാഴ്ച സൂക്ഷിക്കുക.

അതിനുശേഷം അകത്തു ബട്ടർ പേപ്പറും പുറത്ത് ആകർഷകമായ കവറുകളുമായി വിപണിയിലെത്തിക്കാം

herbal-soaps-small-business-ideas

ഹെർബൽ സോപ്പുകൾ വിൽക്കുന്നതെവിടെ? HOW TO MARKET HERBAL SOAPS?

ഒരുപരിധിവരെ എല്ലാത്തരം ഷോപ്പുകളിലും വില്കാം. സൂപ്പർ മാർക്കറ്റുകൾ, ഡിപ്പാർട്മെന്റൽ സ്റ്റോറുകൾ, ലാഭക്കടകൾ, ചെറിയ പലചരക്കു ഷോപ്പുകൾ എന്നിവയിലൂടെ വിൽക്കാം. ടൗണുകൾ കേന്ദ്രീകരിച്ച് വളരെയധികം ഇത്തരത്തിലുള്ള ഷോപ്പുകൾ ഉണ്ടാകും. കൂടാതെ ഇതൊക്കെയെടുക്കുന്ന മൊത്തവിതരണക്കാർ വരെയുണ്ട്. ഗുണമേന്മയാണ്‌ പ്രധാനം, ഉപയോഗിക്കുന്നവന് അത് ബോധ്യപ്പെട്ടാൽ അവർ വീണ്ടും വാങ്ങും ഫ്രീയായി പബ്ലിസിറ്റിയും കൊടുക്കും.

ആവശ്യമായ സ്ഥിരനിക്ഷേപങ്ങൾ എന്തൊക്കെ ?

കെട്ടിടം - കുറഞ്ഞത് 200 ചതുരശ്ര അടി
മെഷിനറി
ചെർണിങ് മെഷീൻ - 30000 രൂപ
ഡൈ സീറ്റുകൾ - 3000 രൂപ
പത്രങ്ങൾ, ഫർണീച്ചറുകൾ - 7000 രൂപ '

ആകെ - 40000 രൂപ

ആവർത്തന നിക്ഷേപം എന്തൊക്കെ ?

ഒരുമാസത്തേക്ക് ആവശ്യമായ കാസ്റ്റിക് സോഡയും
ഹെർബൽ പൗഡറുകളും - 35000 രൂപ
രണ്ടുപേർക്കു കൂലി - 300 x 2 x 25 - 15000 രൂപ
വെളിച്ചെണ്ണ - 4000 രൂപ
പാക്കിങ്, കളർ, പെർഫ്യൂം തുടങ്ങിയവ - 3000 രൂപ
വാടക, പലിശ, തേയ്മാനം, ഗതാഗതം - 2000 രൂപ

ആകെ - 59000 രൂപ

ആകെ നിക്ഷേപം

സ്ഥിരം - 40000 രൂപ
ആവർത്തനം - 59000 രൂപ

ആകെ - 99000 രൂപ

പ്രതിമാസ വിറ്റുവരവും ലാഭവും

100 ഗ്രാമിന്റെ 5500 സോപ്പുകൾ 20 രൂപ നിരക്കിൽ
വിൽക്കുമ്പോൾ വരുമാനം - 110000 രൂപ

പ്രതിമാസ അറ്റാദായം - 110000 - 59000 = 51000 രൂപ

(വിറ്റുവരവ് - അവർത്തനനിക്ഷേപം)

(വിപണിയുടെ ചാഞ്ചാട്ടമനുസരിച്ച് അസംസ്കൃത വസ്തുക്കളിലും, പണിക്കൂലികളിലും നേരിയ വ്യത്യാസം അനുഭവപ്പെടാം.)

RAW MATERIALS AVAILABLE ONLINE

(പോസ്റ്റുകളെക്കുറിച്ചുള്ള അഭിപ്രായങ്ങളും സംശയങ്ങളും ചുവടെയുള്ള കമന്റ് ബോക്സിൽ മാത്രം കുറിക്കുക. ഈ പോസ്റ്റ് ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യാം)

No comments:

Powered by Blogger.