HOW TO CLEAN OUR GLASSES AT HOME? വീട്ടിൽത്തന്നെ ഗ്ലാസ് ക്ളീനർ ഉണ്ടാക്കാം
HOW TO CLEAN OUR GLASSES AT HOME? വീട്ടിൽത്തന്നെ ഗ്ലാസ് ക്ളീനർ ഉണ്ടാക്കാം
വീട്ടിൽ വളരെയേറെ ആവശ്യം വരുന്ന ഒരു വസ്തുവാണ് ഗ്ലാസ് ക്ളീനർ. ജനാലയുടെ ഗ്ലാസുകളും, ഗാർഹിക ഉപയോഗത്തിൽ വരുന്ന മറ്റു ഗ്ലാസുകളും, നമ്മുടെ വാഹനങ്ങളുടെ ഗ്ലാസ്സുകളുമൊക്കെ നിരന്തരം ക്ലീൻ ചെയേണ്ടതായിട്ടുണ്ട്. അപ്പോൾ നമ്മൾ ആശ്രയിക്കുന്നത് മാർക്കെറ്റിൽ പലപേരുകളിൽ കിട്ടുന്ന ബ്രാൻഡഡ് ആയിട്ടുള്ള ഗ്ലാസ് ക്ലീനറുകൾ ആണ്.
എന്നാൽ അങ്ങനെ അനാവശ്യമായിട്ട് പണം ചെലവാക്കാതെ വീട്ടിൽത്തന്നെ ഈ ഉൽപ്പന്നം സ്വന്തം ആവശ്യത്തിനായി ഉണ്ടാക്കുകയും, ഇനി സമയവും സൗകര്യവും ഒത്തുവന്നാൽ വ്യാവസായിക പദ്ധതിയായി തുടങ്ങുകയും ചെയ്യാം.
വളരെക്കുറഞ്ഞ മുടക്കുമുതലും, സ്ഥലസൗകര്യങ്ങളും ഉപയോഗിച്ച് വളരെനല്ല രീതിയിൽ ഈ ബിസിനെസ്സ് ചെയ്തുവിജയിപ്പിച്ചവരുണ്ട്. തീർച്ചയായും നിങ്ങൾക്കും അവരുടെ വിജയം ഒരു പ്രേരണയായിത്തീരട്ടെ.
വ്യാവസായിക അടിസ്ഥാനത്തിൽ ഷാംപൂ നിർമ്മിക്കുന്നതെങ്ങനെ?
മാർകെറ്റിൽ കടുത്ത മത്സരം കുറഞ്ഞ ഒരു പ്രോഡക്റ്റ് എന്നനിലയിലും വിജയിക്കുന്ന ഒന്നാണ് ഗ്ലാസ് ക്ലീനർ.
ഗ്ലാസ് ക്ലീനർ എങ്ങനെയുണ്ടാക്കാം? MANUFACTURING PROCESS OF GLASS CLEANER
വളരെക്കുറഞ്ഞ ഒരു അളവാണ് ഇവിടെ എടുത്തിരിക്കുന്നത്. നിങ്ങളുടെ ആവശ്യമനുസരിച്ച് അളവു ആനുപാതികമായി കൂട്ടിയാൽമതി.
വിനാഗിരി - 10 ML
ഹെയർ ഷാംപൂ - 5 ML
വെള്ളം - 85 ML
സുഗന്ധം - ആവശ്യത്തിന്
നിർമ്മാണരീതി MAKING PROCESS
വെള്ളത്തിലേക്ക് വിനാഗിരി ചേർത്തതിനുശേഷം, ഷാംപൂ അതിലേക്ക് അലിയിപ്പിക്കുക. സുഗന്ധം ആവശ്യമുണ്ടെങ്കിൽ കലർത്തുക.
വിപണനം MARKETING
പ്ലാസ്റ്റിക് ബോട്ടിലുകളിലാണ് സാധാരണ പാക്ക് ചെയ്യാറുള്ളത്. പ്രത്യേകിച്ച് സ്‌പ്രെയർ ഉള്ള ബോട്ടിലുകളാണെങ്കിൽ കൂടുതൽ സൗകര്യപ്രദം.
ഉപയോഗക്രമം HOW TO USE IT?
ഗ്ലാസ്സിൽനിന്ന് പൊടിയും അഴുക്കുമെല്ലാം വെള്ളമൊഴിച്ച് ഒഴുക്കിക്കളയുക. അല്ലെങ്കിൽ ഗ്ലാസിൽ പോറൽ വീഴാനുള്ള സാധ്യത ഏറെയാണ്. പ്രത്യേകിച്ച് വണ്ടികളുടെ.
സ്പോഞ്ചിൽ ലിക്വിഡ് എടുത്ത് ഗ്ലാസിൽ നന്നായി തേക്കുക.
അതിനുശേഷം വെള്ളം സ്പ്രേ ചെയ്തോ ശക്തിയായി ഒഴിച്ചോ കഴുകിക്കളയുക.
ഗ്ലാസ് ഉണക്കിയെടുക്കാൻ പത്രക്കടലാസ് ഉപയോഗിക്കുന്നതാണ് ഉത്തമം.
(കൂടുതൽ സംശയങ്ങൾ താഴെ കമെന്റ് ബോക്സിൽ ചോദിക്കാവുന്നതാണ്)
No comments: