Header Ads

HOW TO START A CURRY SHOP BUSINESS? നമ്മുടെ പട്ടണത്തിൽ ഒരു കറിഷോപ്പ് നമുക്കും തുടങ്ങാം

HOW TO START A CURRY SHOP BUSINESS? നമ്മുടെ പട്ടണത്തിൽ ഒരു കറിഷോപ്പ് നമുക്കും തുടങ്ങാം 

curry-shops


ഭക്ഷണം വീടുകളിൽ തയ്യാറാക്കി കഴിക്കാൻ നിർവ്വാഹമില്ലാത്ത അനേകം കുടുംബങ്ങൾ ഇന്ന് കേരളത്തിലുണ്ട്. കാരണം പലതാണ്. അണുകുടുംബങ്ങൾ കൂടിവരുന്നു. ഭാര്യയും ഭർത്താവും ജോലിക്കാർമക്കൾ പഠിക്കുന്നു. സമയക്കുറവ് ഒരു പ്രധാന കാരണമാണ്. അതിനൊരു പ്രതിവിധിയാണ് കറിഷോപ്പുകൾ.

ഗ്രാമ -നഗര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വളരെ ലാഭകരമായി തുടങ്ങാൻ സാധിക്കുന്ന ഒരു ബിസിനസ്സാണ് കറിഷോപ്പുകൾ. കറിഷോപ്പുകളിലൂടെ മീൻ അച്ചാർവെജിറ്റബിൾ അച്ചാർമാംസ അച്ചാർ എന്നിവയും അനുബന്ധമായി വിൽക്കുവാൻ സാധിക്കും. 



curry-shops-india

എന്താണ് കറി ഷോപ്പുകളിൽ വിൽക്കാൻ കഴിയുക?. 

അവിയൽ. സാമ്പാർതോരൻഇറച്ചിക്കറികൾമുട്ടക്കറികൾമീൻ കറികൾ എന്നുവേണ്ട എന്തും കറികളാക്കി വിൽക്കാം. പ്രാദേശികമായ രുചിക്കൂട്ടുകൾപ്രദേശത്ത് കൂടുതൽ കഴിക്കുന്ന കറികൾ എന്നിങ്ങനെ ഏറ്റവും കൂടുതൽ വിട്ടുപോകാൻ സാധ്യതയുള്ള കറികൾ തിരഞ്ഞെടുക്കുക. 

ആദ്യം കുറച്ചുകറികൾ.. പതിയെപ്പതിയെ ആവശ്യക്കാരുടെ എണ്ണവും ഡിമാൻഡും കൂടുന്നതനുസരിച്ച് എണ്ണം കൂട്ടുകയോനിലവിലുള്ളതിൽ വ്യത്യാസങ്ങൾ വരുത്തുകയോ ചെയ്യാം.

കറികൾ തൂക്കിയും അളന്നും വില്കാം. ഇതിന്റെ കൂടെ പൊറോട്ടചപ്പാത്തിബിരിയാണിനെയ്‌ച്ചോർപുലാവുകൾ എന്നിവയും വിൽക്കാം.


എങ്ങനെ കറിഷോപ്പുകൾ പ്രവർത്തിക്കണം ?


ജനങ്ങൾ കൂടുതലായി എത്തപ്പെടുന്ന പ്രദേശത്ത് ഒരു ചെറിയ ഷോപ് മതിയാകും. കറികൾ സ്വയം വീട്ടിൽ ഉണ്ടാക്കുകയാകും ഏറ്റവും നല്ലത്. അതിനു കഴിയുന്നില്ലെങ്കിൽ മറ്റുള്ള വീട്ടിലുണ്ടാക്കുന്ന കറികൾ വാങ്ങി സപ്ലൈ ചെയ്യാം. തീർച്ചയായും ഷോപ്പിൽ കറി ഉണ്ടാക്കാൻ ശ്രമിക്കരുത്. ഒരു ഗ്ലാസ്സമൂടിയുള്ള അവ്ൻ വാങ്ങിക്കുക.



 
കറിഷോപ്പുകളുടെ വിപണി


ഡയറക്റ്റ് സെല്ലിങ്. അതാണ് നല്ലത്. നമ്മുടെ ഗുണമേന്മകൊണ്ടും രുചിക്കൂട്ടുകൊണ്ടും ആളുകൾ വീണ്ടുംവീണ്ടും വാങ്ങണംഅവർതന്നെ നമുക്കുവേണ്ടി മൗത് പബ്ലിസിറ്റി  കൊടുത്തുകൊള്ളും. പ്രദേശത്തുള്ള ആളുകളുടെ ഭക്ഷ്യസംസ്കാരം പഠിച്ചെടുക്കുക എന്നുള്ളതാണ് ഇതിന്റെ വിജയംഅവരെ അറിയുക. അവർക്കു വേണ്ടുന്നത് വെജിറ്റേറിയനോനോൺ വെജിറ്റേറിയനോ അത് മനസ്സിലാക്കുക. വിജയം സുനിശ്ചിതം.

indian-restaurant-near-me


ആവശ്യമായ സ്ഥിരനിക്ഷേപങ്ങൾ എന്തൊക്കെ ?


കെട്ടിടം - കുറഞ്ഞത് 200 ചതുരശ്ര അടി
മെഷിനറികൾ / ഉപകരണങ്ങൾ
ഗ്ലാസ് കൗണ്ടറുകൾ അവ്ൻ ഘടിപ്പിച്ചത്സ്റ്റീൽ ട്രേകൾ എന്നിവ   - 80000 രൂപ
വെയിങ് ബാലൻസ്സീലിംഗ് മെഷീൻപേപ്പർ കവർപത്രങ്ങൾ എന്നിവ   - 10000 രൂപ

ആകെ - 90000 രൂപ

 കറി ഷോപ്പുകൾക്കു വേണ്ടുന്ന ആവർത്തന നിക്ഷേപം എന്തൊക്കെ ?


ഒരു ദിവസത്തെ കരിക്കുവേണ്ടുന്ന സ്റ്റോക്ക്   - 6000 രൂപ
രണ്ടുപേർക്കു കൂലി - 400 x 2   - 800 രൂപ
പാക്കിങ് സാമഗ്രികൾവൈദ്യുതി എന്നിവ   - 500 രൂപ
പലിശതേയ്മാനംകയറ്റിറക്കുകൂലി എന്നിവ   - 500 രൂപ

ആകെ - 7800 രൂപ


(സാധനങ്ങൾ അതാതു ദിവസം എന്നതിനാൽ സ്റ്റോക്ക് ഒരു ദിവസത്തെ മതിയാകുംകൂടാതെ പച്ചക്കറികൾമാംസംമത്സ്യം എന്നിവ ഫ്രീസറിൽ വച്ചാൽ കരണ്ടുചാര്ജു കൂടുകയുംകറികൾക്ക് രുചിവ്യത്യാസം വരുകയും ചെയ്യുംഅത് ഗുണമേന്മയെ ബാധിക്കും)

ആകെ നിക്ഷേപം


സ്ഥിരം - 90000 രൂപ
ആവർത്തനം - 7800 രൂപ

ആകെ - 97800  രൂപ


പ്രതിമാസ വിറ്റുവരവും ലാഭവും


ഒരു ദിവസത്തെ കറി വിൽപ്പന  - 11000 രൂപ
ഒരു ദിവസത്തെ  അറ്റാദായം- 11000 രൂപ  -7800 = 32000 രൂപ  

(ലാഭക്കണക്കുകൾ പെരുപ്പിച്ചുകാട്ടിയതല്ല. കറി ഷോപ്പുകൾ മികച്ച ലാഭം തരുന്ന ബിസിനസ് ആണ്)

ഈ പോസ്റ്റ് നിങ്ങൾക്കിഷ്ടപ്പെട്ടുവെങ്കിൽ, താഴെ കമെന്റ് ഇടുക. കൂടാതെ ഇത് ഷെയർ ചെയ്യുക.







No comments:

Powered by Blogger.