Header Ads

HOW TO START A RECRUITMENT AGENCY? മറ്റുള്ളവർക്ക് ജോലി വാങ്ങിക്കൊടുത്തും പണമുണ്ടാക്കാം ?

HOW TO START A RECRUITMENT AGENCY? മറ്റുള്ളവർക്ക് ജോലി വാങ്ങിക്കൊടുത്തും പണമുണ്ടാക്കാം 


job-search


HR RECRUITMENT SERVICESS -എച് ആർ റിക്രൂട്ട്മെന്റ് സെർവീസസ്സ്


കേരളത്തിൽ വളരെ ലളിതമായി ചെയ്യാവുന്ന ഒരു സേവനസംരംഭമാണ് എച് ആർ റിക്രൂട്ട്മെന്റ് സെർവീസസ്സ്. കേരളത്തിൽ വ്യാപാര വ്യവസായം തഴച്ചുവളരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മളിപ്പോൾ. ഇത്തരം വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ ധാരാളം തൊഴിലാളികളെ നിരന്തരം ആവശ്യമുണ്ട്. കൂടാതെ സെക്യൂരിറ്റി സെർവീസസ്സ്, ഹോം നഴ്സിംഗ് സർവീസസ് എന്നിവയ്ക്കും ആളുകളെ ആവശ്യമുണ്ട്.


ഇത്തരം സേവനങ്ങൾക്ക് വളരെവലിയ മാർക്കറ്റ് ആണിന്നുള്ളത്. വലിയ വീടുകളിൽപ്പോലും ഇപ്പോൾ സെക്യൂരിറ്റികളെ നിയമിക്കുന്ന പതിവ് തുടങ്ങിയിട്ടുണ്ട്. ഓഫീസ് ജീവനക്കാർ, സാങ്കേതിക പരിജ്ഞാനമുള്ളവർ, കൂലിത്തൊഴിലാളികൾ മുതൽ എല്ലാത്തുറകളിലുള്ളവരെയും ഈയൊരു സംരംഭത്തിന്റെ കീഴിൽ കൊണ്ടുവരാവുന്നതാണ്. വളരെ വിജയകരമായി നടത്താവുന്നതും, മെച്ചപ്പെട്ട കമ്മീഷൻ ലഭിക്കുന്നതുമായ ഒരു നല്ല ബിസിനസ് സംരംഭം. ടൗണുകളിൽ ഒരു ഓഫീസും അനുബന്ധ സൗകര്യങ്ങളും ഉണ്ടാക്കിയെടുക്കണം. ആത്മാർത്ഥമായി പ്രവർത്തിക്കുവാൻ കഴിയുമെങ്കിൽ തുടർന്ന് അടുത്ത ടൗണുകളിലും ബ്രാഞ്ച് തുടങ്ങാവുന്നതാണ്.

LIST OF MAIN JOB PORTALS IN INDIA 







career-builder


ഈ സേവനസംരംഭം എങ്ങനെ പ്രവർത്തിക്കും?


ടൗണിൽ ഒരു ഓഫീസ് കുറഞ്ഞചെലവിൽ സംഘടിപ്പിക്കുക. ജോലി ആവശ്യമുള്ള യുവതീ യുവാക്കളുടെയും, റിട്ടയർ ചെയ്ത പോലീസ്/ ആർമി അടക്കമുള്ളവരുടെയും ഡാറ്റകൾ ശേഖരിക്കുക. കമ്പനികൾ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഓർഡർ ക്യാൻവാസ് ചെയ്യുക. ഓർഡർ അനുസരിച്ച് ജോലിക്കാരെ നൽകുക. നിശ്ചിത ശതമാനം കമ്മീഷൻ നേരത്തെ തന്നെ പറഞ്ഞുറപ്പിക്കുക. ജോലി ആവശ്യമുള്ളവരിൽനിന്നു പണം ഈടാക്കാതിരിക്കുന്നതാണ് ബുദ്ധി. കൂടുതൽ വിശ്വാസ്യത ഉണ്ടാവാൻ ഇതുപകരിക്കും.




വിപണനരീതി


സ്ഥാപനങ്ങളുമായി നിരന്തരം ബന്ധപ്പെടണം. വ്യവസായ, വാണിജ്യ, സേവന സ്ഥാപനങ്ങളിലേക്ക് ആവശ്യമുള്ള തൊഴിലാളികളുടെ ഒഴിവുകൾ കണ്ടെത്തുക. ഒഴിവുകൾ അനുസരിച്ചു ആളുകളെ സപ്ലൈ ചെയ്യുക. കമ്പനിയിൽനിന്ന് സർവീസ് ചാർജ് ഈടാക്കുക.

ആവശ്യമായ സ്ഥിരനിക്ഷേപങ്ങൾ എന്തൊക്കെ ?


കെട്ടിടം - കുറഞ്ഞത് 100 ചതുരശ്ര അടി


മെഷിനറി

ഫർണീച്ചർ, കമ്പ്യൂട്ടർ, നെറ്റ് ആദിയായവ - 60000 രൂപ

ആകെ - 60000 രൂപ


ആവർത്തന നിക്ഷേപം എന്തൊക്കെ ?


15 ദിവസത്തെ വാടക, കൂലി മറ്റു ഭരണപരമായ
ചെലവുകൾ - 25000 രൂപ

ആകെ - 25000 രൂപ


ആകെ നിക്ഷേപം


സ്ഥിരം - 60000 രൂപ
ആവർത്തനം - 25000 രൂപ

ആകെ - 85000 രൂപ

 പ്രതീക്ഷിക്കാവുന്ന പ്രതിമാസ വരുമാനം


30 പേരെ 2000 രൂപ കമ്മീഷൻ അടിസ്ഥാനത്തിൽ
നിയമിക്കാൻ കഴിഞ്ഞാൽ  - 60000 രൂപ

15 ദിവസത്തെ  അറ്റാദായം - 60000 - 25000 = 35000 രൂപ


(ആദ്യ മാസങ്ങളിൽ ഇത്രയും തുക  പ്രതീക്ഷിക്കാതെ നിരന്തരം പ്രവൃത്തികളിൽ ഏർപ്പെടുക)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമെന്റ് ബോക്സിൽ എഴുതുക. നന്ദി         

2 comments:

Powered by Blogger.