Header Ads

HOW TO START TWO WHEELER SEAT COVER BUSINESS? ഇരുചക്ര വാഹനങ്ങളുടെ കവറുകൾനല്ലൊരു വരുമാനമാർഗ്ഗമാണ്

HOW TO START TWO WHEELER SEAT COVER BUSINESS? ഇരുചക്ര വാഹനങ്ങളുടെ കവറുകൾ നല്ലൊരു വരുമാനമാർഗ്ഗമാണ് 



bikes


TWO WHEELER SEAT COVER & TANKER BAGS  ഇരുചക്ര വാഹനങ്ങളുടെ കവറുകൾ


ഇരുചക്രവാഹനങ്ങളുടെ എണ്ണം കൂടിവരുകയാണ്. ഇനിയും കൂടിക്കൊണ്ടിരിക്കും. അപ്പോൾ അതുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങളും വളർന്നുവരേണ്ടതുണ്ട്. ഈ മേഖലയിൽ വളരെവലിയ അവസരങ്ങളാണ് ഇന്നുള്ളത്. അതിലൊന്നാണ് ഇരുചക്രവാഹങ്ങളുടെ കവറുകൾ. 


ഇപ്പോൾ കേരളത്തിലെത്തുന്ന കവറുകൾ മിക്കതും വടക്കേ ഇന്ത്യയിൽനിന്നുള്ളതോ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളതോ ആണ്. വളരെ കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.

ഇരുചക്രവാഹങ്ങൾക്കായി ബോഡി കവറുകളും ടാങ്കർ കവറുകളും നിർമ്മിക്കാം. മെച്ചപ്പെട്ട വിപണിയുള്ള ഒരു ഉല്പന്നമാണിത്. ഇതിന്റെ അസംസ്കൃതവസ്തുവായ റെക്സിൻ ഷീറ്റുകൾ കേരളത്തിലെല്ലാം ഇപ്പോൾ സുലഭമായി കിട്ടുന്നുണ്ട്. അൽപ്പം തയ്യൽ ജോലി അറിയാവുന്ന ആർക്കും ശോഭിക്കാൻ കഴിയുന്ന ബിസിനസ് ആണിത്. പ്രത്യേകിച്ച് വീട്ടമ്മമാർക്ക് പാർട്ട് ടൈമായും ഫുൾ ടൈമായും ചെയ്യാം.


bike-racing
Add caption


നിർമ്മാണരീതി HOW TO MAKE TWO WHEELER SEAT COVER?


വളരെ ലളിതമായ നിർമ്മാണരീതിയാണ്. സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് റെക്സിൻ ഷീറ്റുകൾ വാങ്ങുക. അത് കട്ട് ചെയ്ത് ഓരോ വണ്ടിയുടെയും സീറ്റിന്റെ അളവനുസരിച്ച് തയ്‌ച്ചെടുക്കുന്നു. 


ടാങ്കർ കവറിനു സിബ് ഘടിപ്പിക്കുകയും വേണം. പുതിയപുതിയ ഡിസൈനുകൾ പരീക്ഷിക്കാവുന്നതാണ്. ഇരുചക്രവാഹനങ്ങളുടെ അമരക്കാർ ഏറിയപങ്കും യുവതലമുറ ആയതുകൊണ്ട് അവരുടെ അഭിരുചിക്കനുസരിച്ചുള്ള ഡിസൈനുകൾ ചെയ്തെടുക്കാൻ കഴിഞ്ഞാൽ കൂടുതൽ ശോഭിക്കും


bike-insurance

 ടു വീലർ കവറുകളുടെ വിപണി HOW TO MARKET TWO WHEELER SEAT COVER AND TANK COVER?


ടു വീലർ കവറുകൾ ഓട്ടോമൊബൈൽ ഷോപ്പുകൾ വഴിയും, നേരിട്ടും വിൽക്കാം. കേരളത്തിന്റെ മുക്കിലും മൂലയിലും ഓട്ടോമൊബൈൽ സ്പെയർ പാർട്സ് ഷോപ്പുകൾ കൂണുകൾപോലെ മുളച്ചിട്ടുണ്ട്. അപ്പോൾ വിപണിയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. കൂടാതെ ടുവീലർ ഡീലർസ് ഒരു പ്രധാന കസ്റ്റമർ ആണ്. മിക്കവരും അവരുടെ ഷോപ്പിന്റെ പരസ്യം ഉൾപ്പെടുത്തിയാണ് കവറുകൾ വാങ്ങിക്കുന്നത്. അവരെ ക്യാൻവാസ് ചെയ്യാൻ കഴിഞ്ഞാൽ ഓർഡർ അനുസരിച്ച് ഉണ്ടാക്കികൊടുക്കാൻ കഴിയും.

ആവശ്യമായ സ്ഥിരനിക്ഷേപങ്ങൾ എന്തൊക്കെ ?


കെട്ടിടം (വീടിന്റെ ഒരു ഭാഗം ഉപയോഗിക്കാം )- കുറഞ്ഞത് 100 ചതുരശ്ര അടി

മെഷിനറികൾ

ഇൻഡസ്ട്രിയൽ സ്വീയിങ് മെഷീൻ  - 23000 രൂപ
ഫർണീച്ചറുകൾ - 2000 രൂപ

ആകെ - 25000 രൂപ

ആവർത്തന നിക്ഷേപം എന്തൊക്കെ ?

റെക്സിന് ഷീറ്റുകൾ 200 രൂപ നിരക്കിൽ 10
ദിവസത്തേക്ക് 80 മീറ്റർ വച്ച്  - 16000 രൂപ
ഒരാൾക്ക് കൂലി 400 രൂപ നിരക്കിൽ
10 ദിവസത്തേക്ക് - 4000 രൂപ
സ്റ്റിച്ചിംഗ് മെറ്റീരിയലുകൾ - 1000 രൂപ
പലിശ, വാടക, തേയ്മാനം മുതലായവ - 500 രൂപ

ആകെ - 21500 രൂപ

ആകെ നിക്ഷേപം

സ്ഥിരം - 25000 രൂപ
ആവർത്തനം - 21500 രൂപ

ആകെ - 46500 രൂപ


വിറ്റുവരവ്

ഒരു ദിവസം 20 കവറുകൾ 200  രൂപ നിരക്കിൽ
10 ദിവസത്തെ വിറ്റുവരവ്      - 40000 രൂപ
10  ദിവസത്തെ  അറ്റാദായം - 40000 - 21500 = 18500 രൂപ

പ്രതിമാസ അറ്റാദായം - 1850 x 25   = 46250 രൂപ

(ആദ്യ മാസങ്ങളിൽ ഇത്രയും തുക പ്രതീക്ഷിക്കാതെനിരന്തരം പ്രവർത്തികളിൽ ഏർപ്പെടുക)       


നിങ്ങൾക്ക് ഈ പോസ്റ്റ് ഇഷ്ടപ്പെട്ടെങ്കിൽ താഴെ കമെന്റ് ബോക്സിൽ എഴുതാം. തിരുത്തലുകളുണ്ടെങ്കിൽ അതുമാവാം. ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യണം 

No comments:

Powered by Blogger.