HOW TO MAKE A BRA? ബ്രാ ഉണ്ടാക്കി വിൽക്കുന്നതെങ്ങനെയെന്നു നോക്കാം
HOW TO MAKE A BRA? ബ്രാ ഉണ്ടാക്കി വിൽക്കുന്നതെങ്ങനെയെന്നു നോക്കാം
ബ്രേസിയർ (ബ്രാ) മാനുഫാക്ച്ചറിങ് &
മാർക്കറ്റിംഗ്-BRA MANUFACTURING & MARKETING
അടിവസ്ത്രങ്ങൾ നിർമ്മാണവും വിപണനവും
ഗാര്മെന്റ് മേഖലയിൽ നന്നായി ശോഭിക്കാവുന്ന ഒരു ബിസിനസ് ആണ്. ബ്രെസിയർ മികച്ച ലാഭം
ഉണ്ടാക്കിത്തരുന്ന ഒരു ലഘുസംരംഭമാണ്. വളരെ ലളിതമായി നിർമ്മിക്കുവാൻ കഴിയും.
കേരളത്തിൽ ബ്രാ ഉണ്ടാക്കുന്ന കമ്പനികൾ വളരെ കുറവാണ്. മിക്കതും വടക്കേ
ഇന്ത്യയിൽനിന്ന് എത്തുന്നതാണ്. അതാണെങ്കിൽ ഗുണമേന്മ കുറഞ്ഞതും വളരെപ്പെട്ടന്ന്
ഉപയോഗശൂന്യമാകുന്നതും. അതുകൊണ്ടുതന്നെ ഗുണമേന്മയുള്ള ബ്രാകൾക്ക് ഇവിടെ നല്ല
വിപണിയുണ്ട്.
ഇത് കൂടുതലായും വനിതകൾക്ക്
തുടങ്ങാവുന്ന ഒരു ബിസിനസ് ആണ്. സ്റ്റിച്ചിങ് അറിയാവുന്ന ആർക്കും വളരെപ്പെട്ടന്ന്
ശോഭിക്കാൻ കഴിയും ഈ ബിസിനെസ്സിൽ. തൊഴിലാളികളെ വളരെയെളുപ്പത്തിൽ
പരിശീലിപ്പിച്ചെടുക്കാൻ കഴിയും കാരണം ഒരു ബ്രെസിയർ നിർമ്മിക്കുമ്പോൾ നാലോ അഞ്ചോ
പേര് ചേർന്നാണ് അതിന്റെ സ്റ്റിച്ചിങ് ചെയ്യുന്നത്. അപ്പോൾ ഒരാൾക്ക് വളരെ കുറച്ചു
പണിയേ ചെയ്യേണ്ടതായി വരുന്നുള്ളു. കൂടാതെ വളരെ കുറഞ്ഞ നിക്ഷേപവും മതി.
ബ്രാ എങ്ങനെയുണ്ടാക്കാം? HOW TO MAKE A BRA?
ബ്രായുടെ നിർമ്മാണരീതി വളരെ ലളിതമാണ്.
വിവിധ ഗ്രിഡിലുള്ള തുണിത്തരങ്ങൾ വാങ്ങിച്ച് കട്ട് ചെയ്തതിനുശേഷം സ്റ്റിക് ചെയ്ത
ഇലാസ്റ്റിക് ബക്കിൾ ഹൂക് സിബി എംബ്രോയിഡറി എന്നിവ ചെയ്തത് ആയാണ് ചെയ്യുക.
അതിനുശേഷം ട്രാൻസ്പെരന്റ് ആയിട്ടുള്ള കോവേരുകളിൽ പാക്ക് ചെയ്ത ലേബൽ ഒട്ടിച്ച്
പാക്ക് ചെയ്തു വിൽക്കുന്നു. ഡിസൈനിങ് ആണ് മർമ്മപ്രധാനം. ഒരാൾ ഒരുതവണ വാങ്ങി
ഇഷ്ടപ്പെട്ടാൽ തീർച്ചയായും വീണ്ടും
വാങ്ങിക്കുകയും മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യും.
ബ്രാ മേക്കിങ്ങിനെക്കുറിച്ച് കൂടുതലറിയാൻ
ബ്രാ മേക്കിങ്ങിനെക്കുറിച്ച് കൂടുതലറിയാൻ
ബ്രായുടെ വിപണനം MARKETING OF BRA
സ്ത്രീകൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒരിനം
എന്നനിലയിൽ ബ്രായ്ക്ക് മെച്ചപ്പെട്ട വിപണിയുണ്ട്. അറുപതു മുതൽ എഴുപതു ശതമാനം വരെ സ്ത്രീകൾ
ബ്രാൻഡിന്റെ പുറകെ പോകാറില്ല എന്നുള്ളതും ഗുണകരമായ വസ്തുതയാണ്. തുണിക്കടകൾ ആണ്
പ്രധാനമായും ലക്‌ഷ്യം വയ്ക്കേണ്ടത്. ബ്രാൻഡുകളുടെ മത്സരം ഈ രംഗത്തുണ്ടെങ്കിലും
പുതുസംരംഭകർക്ക് കടന്നുവരാൻ പേടിക്കേണ്ടതില്ല. നന്നായി ഡിസൈൻ ചെയ്താൽ ആളുകൾ
തീർച്ചയായും ഇഷ്ടപ്പെടും. ബ്രാൻഡഡ് കമ്പനികളെക്കാൾ മുപ്പതു മുതൽ നാൽപ്പത് വരെ
ശതമാനം വില കുറച്ചുവിറ്റാലും നല്ല ലാഭം പ്രതീക്ഷിക്കാം.
ആവശ്യമായ
സ്ഥിരനിക്ഷേപങ്ങൾ എന്തൊക്കെ ?
കെട്ടിടം
- കുറഞ്ഞത് 100 ചതുരശ്ര അടി
മെഷിനറി
ഓട്ടോമാറ്റിക്
സ്റ്റിച്ചിങ് മെഷീൻ - 25000 രൂപ
ഫർണീച്ചർ,
അയൺ ബോക്സ്, കട്ടിങ് തുടങ്ങിയവ - 5000 രൂപ
ആകെ - 30000 രൂപ
ആവർത്തന
നിക്ഷേപങ്ങൾ എന്തൊക്കെ ?
ഗാര്മെന്റ്
ഇനങ്ങൾ പതിനഞ്ചു ദിവസത്തേക്ക്
25 മീറ്റർ 60 രൂപ നിരക്കിൽ - 22500 രൂപ
പതിനഞ്ചു
ദിവസത്തേക്ക് കൂലി 400 x 15
- 6000 രൂപ
സ്റ്റിച്ചിങ്
മെറ്റീരിയലുകൾ, പാക്കിങ് - 3000 രൂപ
പലിശ,
തേയ്മാനം, ഗതാഗതം - 1000 രൂപ
ആകെ - 32500 രൂപ
ആകെ നിക്ഷേപം
സ്ഥിരം
- 30000 രൂപ
ആവർത്തനം
- 32500 രൂപ
ആകെ
- 62500 രൂപ
പ്രതിമാസ വിറ്റുവരവും ലാഭവും
25 ബ്രാ പ്രതിദിനം 130 രൂപ നിരക്കിൽ വിൽക്കുമ്പോൾ
25
x 15
x 130 48750 രൂപ
15
ദിവസത്തെ അറ്റാദായം - 48750 - 32500 =
16250 രൂപ
Super idea
ReplyDelete