ഒരു ആഴ്ച മാത്രം മതി കഷണ്ടി തലയിലും മുടി വേഗത്തിൽ വളരും Hair Growth Tips
ഒരു ആഴ്ച മാത്രം മതി കഷണ്ടി തലയിലും മുടി വേഗത്തിൽ വളരും Hair Growth Tips
![]() |
ഒരു ആഴ്ച മാത്രം മതി കഷണ്ടി തലയിലും മുടി വേഗത്തിൽ വളരും Hair Growth Tips . ഇത് ഇന്നുഞാൻ യൂട്യൂബിൽ കണ്ട ഒരു വീഡിയോയുടെ ഹെഡിങ് ആണ്. തീർച്ചയായും കഷണ്ടി കയറിത്തുടങ്ങിയതുകൊണ്ട് വീഡിയോ മുഴുവനായും കണ്ടു. വിഡിയോയിൽ പറഞ്ഞകാര്യങ്ങൾ വിശ്വസനീയമാണോ എന്നൊന്നും അറിയില്ല. എങ്കിലും രണ്ടുമാസംകൊണ്ട് ആ വീഡിയോ കണ്ടവർ 1000000ത്തിലധികം പേരാണ്. കൂടാതെ ഇന്നേദിവസംവരെ 1554 കമെന്റും ആ വീഡിയോ കരസ്ഥമാക്കിയിട്ടുണ്ട്. പല കമെന്റ്സിലും 'ഞാൻ ഉപയോഗിക്കാൻ തുടങ്ങി' എന്നുള്ള വാചകങ്ങൾ മാത്രം.
ഒരു കൗതുകത്തിനു നാളെമുതൽ ഞാനും തുടങ്ങുന്നു. വളരെ ലളിതമായ, വീട്ടിൽത്തന്നെ ചെയ്യാവുന്ന കാര്യമാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ് ഇവിടെ ഇത് ഷെയർ ചെയ്യുന്നതും. ഒരുപക്ഷേ ഇതുകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടാകുകയാണെങ്കിൽ അവർക്കുതന്നെ ഇതൊരു ബിസിനസായി വളർത്തിയെടുക്കാവുന്നതാണ്.
ഏതായാലും വീഡിയോ ഷെയർ ചെയ്യുന്നു. കണ്ടുനോക്കൂ. Malayali Friends എന്ന ചാനലിലാണ് ഈ വീഡിയോ ഉള്ളത്. ഒരിക്കലും ഇതൊരു മരുന്നോ, ഈ പോസ്റ്റ് ഇതുപയോഗിക്കാനുള്ള ആഹ്വാനമോ അല്ല. കാണുക. നിങ്ങളുടെ സ്വന്തം ഇഷ്ടത്തിന് കാര്യങ്ങൾ തീരുമാനിക്കുക.
വിഡിയോയിൽത്തന്നെ അവർ disclaimer ഇട്ടിട്ടുണ്ട്. അത് ആദ്യം വായിച്ചുമനസ്സിലാക്കുക. ഈ ബ്ലോഗോ, ബ്ലോഗ് എഴുതുന്നയാളോ, വിഡിയോയിൽ [പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരീക്ഷിച്ച്, എന്തെങ്കിലും കഷ്ടനഷ്ടങ്ങളുണ്ടായാൽ, ഉത്തരവാദികളല്ല. എന്തെങ്കിലും ഗുണമുണ്ടാകുന്നെങ്കിൽ തീർച്ചയായും ഈ ബ്ലോഗിന്റെ കമന്റിൽ പറയുക, മറ്റുളളവർക്കും അത് ഉപകാരപ്പെടും.
No comments: